NSS

Home State Awards 2011-2012

നാഷണല്‍ സര്‍വ്വീസ് സ്കീം - 2011-2012 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍

2011-12 വിദ്യാഭ്യാസ വര്‍ഷത്തില്‍  നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ക്ക് താഴെപറയുന്ന സ്ഥാപനങ്ങളും വ്യക്തികളും അര്‍ഹരായി.

മികച്ച എന്‍.എസ്.എസ് പ്രവര്‍ത്തനത്തിന് യുണിവേഴ്സിറ്റി / ഡയറക്ടറേറ്റിനുള്ള അവാര്‍ഡിന് സാങ്കേതിക വിദ്യഭ്യാസ ഡയറക്ടറേറ്റ് തിരഞ്ഞെടുക്കപ്പെട്ടു. പതിനയ്യായിരം രൂപയും, ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ് .

മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് 1. വിമലാ കോളേജ് തൃശ്ശൂര്‍,കോഴിക്കോട് സര്‍വ്വകലാശാല. 2. ഗവണ്‍മെന്റ് കോളേജ് കാസര്‍കോഡ്, കണ്ണൂര്‍ സര്‍വ്വകലാശാല.  3. ദേവസ്വംബോര്‍ഡ് പമ്പാ കോളേജ് പരുമല, പത്തനംതിട്ട, മഹാത്മ്മാഗാന്ധി സര്‍വ്വകലാശാല. 4. ഗവണ്‍മെന്റ്  എന്‍ജിനിയറിംഗ് കോളേജ് കോഴിക്കോട്, സാങ്കേതിക വിദ്യഭ്യാസ ഡയറക്ടറേറ്റ് എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി. ട്രോഫിയും പ്രശസ്തി പത്രവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും.

മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായി 1. ഡോ.ഫീബ റാണിജോണ്‍, വിമലാ കോളേജ് തൃശ്ശൂര്‍, കോഴിക്കോട് സര്‍വ്വകലാശാല 2. പ്രൊഫ. രത്നാകര. എം, ഗവണ്‍മെന്റ് കോളേജ് കാസര്‍കോഡ്, കണ്ണൂര്‍ സര്‍വ്വകലാശാല.  .3 പ്രൊഫ. കെ.വി. റോസി, ദേവസ്വംബോര്‍ഡ് പമ്പാ കോളേജ് പരുമല, പത്തനംതിട്ട, മഹാത്മ്മാഗാന്ധി സര്‍വ്വകലാശാല 4. പ്രൊഫ..അബിദ് തറവട്ടത്ത്, ഗവണ്‍മെന്റ്  എന്‍ജിനിയറിംഗ് കോളേജ് കോഴിക്കോട്, സാങ്കേതിക വിദ്യഭ്യാസ ഡയറക്ടറേറ്റ് എന്നിവര്‍ തിരഞ്ഞെടുക്കുപ്പട്ടു. 2500/- രൂപയും, ട്രോഫിയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിക്കും.

മികച്ച എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് 1.കുമാരി. അപര്‍ണ്ണ.പി, ഗവണ്‍മെന്റ്  എന്‍ജിനിയറിംഗ് കോളേജ് കോഴിക്കോട് 2. കുമാരി. മഹിമ, ഗവണ്‍മെന്റ് കോളേജ് കാസര്‍കോഡ് 3. കുമാരി. അരുണിമ.എസ്.കുമാര്‍, ശ്രിബുദ്ധ കോളേജ് ഓഫ് എന്‍ജിനിയറിംഗ്, പാറ്റൂര്‍, 4. കുമാരി എറിക്കാ വിത്സണ്‍, നിര്‍മ്മലാ കോളേജ് മുവ്വാറ്റ്പ്പുഴ 5. കുമാരി നിതാ.എസ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട് 6. കുമാരി സുജയാ ദാസ്.എസ്, പാലോറ ഹയര്‍സെക്കണ്ടറി സ്കൂള്‍ കോഴിക്കോട് 7. കുമാരി സുജ.ആര്‍, ആള്‍സെയിന്റസ് കോളേജ് തിരുവനന്തപുരം. ആയിരം രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിയ്ക്കും.