ഭാവി ഭാരതത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ അച്ചടക്കം,  ആത്മാര്‍ത്ഥത, അര്‍പ്പണ മനോഭാവം, സേവന സന്നദ്ധത, സാമൂഹിക പ്രതിബദ്ധത, സ്നേഹം, ദയ,  ആര്‍ദ്രത, കാരുണ്യം തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉളളവരാക്കി രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ ഭാഗമാക്കുക വഴി അവരുടെ വ്യക്തിത്വവികാസം സാദ്ധ്യമാക്കുക എന്നതാണ് എന്‍.എസ്സ്.എസ്സിന്‍റെ  മഹത്തായ ലക്ഷ്യം - ഇതിനായി വിദ്യാഭ്യാസത്തിന്‍റെ അഭേദ്യ ഭാഗമായി നാഷണല്‍ സര്‍വ്വീസ് സ്കീം കലാലയങ്ങളില്‍ പ്രവര്‍ത്തിച്ചു   വരുന്നു.

തൊഴിലിന്‍റെ മഹത്വത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുന്നതിനും അവരില്‍ സാമൂഹിക സേവനത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും, സര്‍വ്വകലാശാലയോടു അഫിലിയേറ്റു ചെയ്തിട്ടുള്ള കോളേജുകളിലും വി.എച്ച്.എസ്.സി കളിലും ഹയര്‍സെക്കന്‍ററി സ്കൂളുകളിലും പോളിടെക്നിക്കല്‍ കോളേജുകളിലും, ഐ.റ്റി.കളിലും നടത്തുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. ക്ളാസ് മുറികളില്‍ നിന്ന് ലഭിക്കുന്ന പരിമിതമായ അറിവിനുപരി തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെ സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിലേക്ക്  വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിന് നാഷണല്‍ സര്‍വ്വീസ് സ്കീം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതികള്‍ അവരെ പ്രാപ്തരാക്കുന്നു. ഇതിലൂടെ നടപ്പിലാക്കി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലിനോടുള്ള വീക്ഷണം മാറ്റിയെടുക്കുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സുപ്രധാനമായ കര്‍മ്മ പരിപാടികളാണ്.

വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ സര്‍ഗ്ഗ വാസനകളെ ക്രിയാത്മകമായ മേഖലയിലേക്ക്  തിരിച്ചുവിടാനും സ്വയം സംരംഭക പരിപാടികളെ പരിചയപ്പെടുത്തുന്നതിലൂടെ സ്യയം തൊഴില്‍ കണ്ടെത്തുന്നതിന് പ്രേരിപ്പിക്കുവാനും നാഷണല്‍ സര്‍വ്വീസ് സ്കീം സഹായിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തിന് പൂര്‍ണ്ണ വികാസം നേടുന്നതിനുള്ള ഏറ്റവും ഉചിതമായ വേദിയാണ് നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍.

വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു വിദ്യാഭ്യാസ പരിപാടി ആയിട്ടാണ്  നാഷണല്‍ സര്‍വ്വീസ് സ്കീമിനെ ആരംഭത്തില്‍ വിഭാവന ചെയ്തതെങ്കിലും  ഇന്ന്  അത് ഏറ്റെടുത്തു നടത്തുന്ന പരിപാടികള്‍  നിര്‍മ്മാണപരവും വികസനാത്മകവും  എന്ന വിപുലമായ മാനം കൈവരിച്ചിട്ടുണ്ട്. സ്യന്തമായി അറിവും അനുഭവജ്ഞാനവും ആര്‍ജ്ജിക്കുവാനും പൊതുസമൂഹത്തിന് അവ പകര്‍ന്ന് നല്‍കുവാനും നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നു.

എൻ‌എസ്‌എസിന്റെ ലക്ഷ്യങ്ങളും ലക്ഷ്യവും:- കമ്മ്യൂണിറ്റി മനസ്സിലാക്കാൻ, കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട് സ്വയം മനസിലാക്കാൻ, കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങളും പ്രശ്നങ്ങളും തിരിച്ചറിയുന്നതിനും പ്രശ്ന പരിഹാര പ്രക്രിയയിൽ അവരെ ഉൾപ്പെടുത്തുന്നതിനും. സാമൂഹികവും നാഗരികവുമായ ഉത്തരവാദിത്തബോധം അവർക്കിടയിൽ വളർത്തിയെടുക്കുക.

എന്‍.എസ്സ്.എസ്സ് ചിഹ്നം :-നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ചിഹ്നം ഒരു  ചക്രത്തിന്‍റെ രൂപത്തിലാണ്.  24 മണിക്കൂറും ഊര്‍ജ്ജസ്വലതയോടുകൂടി സന്നദ്ധ പ്രവര്‍ത്തനത്തിന് സജ്ജരായി നില്‍ക്കുന്ന യുവതയേയും അവരിലൂടെ അനുസ്യൂതം പുരോഗമിക്കുന്ന സാമൂഹിക പ്രവര്‍ത്തനത്തെയും പ്രതീകവത്ക്ക രിക്കുന്നതാണ്  ഈ  ചക്രം.

എൻ‌എസ്‌എസ് ഗാനം :- സിൽവർ ജൂബിലി വർഷത്തിൽ എൻ‌എസ്‌എസ് തീം സോംഗ് രചിച്ചു. എല്ലാ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകരും എൻ‌എസ്‌എസ് പ്രോഗ്രാമർമാർക്കും ആഘോഷങ്ങൾക്കും ഇടയിൽ തീം സോംഗ് പഠിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Position "user7"

This is a sample module in position “user7”. All modules in this position will be arranged in vertical column row. The whole position will be collapsed, if there are no modules published.